കോ​ള​ജ് അ​ധ്യാ​പി​ക​യെ പീഡി​പ്പി​ച്ച സം​ഭ​വം! പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ്; അ​ന്വേ​ഷ​ണം കോ​ഴി​ക്കോ​ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട് : കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റി. കു​റ്റ​പ്പു​റം സ്‌​റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജി​ന് കൈ​മാ​റി​യ​ത്.

പ​രാ​തി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക കോ​ഴി​ക്കോ​ടാ​യ​തി​നാ​ലാ​ണ് മ​ല​പ്പു​റം എ​സ്പി കേ​സ് കോ​ഴി​ക്കോ​ടേ​ക്ക് കൈ​മാ​റി​യ​ത്. അ​ജ്മാ​നി​ലെ വ​സ്ത്ര​നി​ര്‍​മാ​ണ ശാ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി​യാ​ണ് പ്ര​തി. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

പൊ​ന്നാ​നി​യി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ല്‍ പി​ന്നീ​ട് യു​വാ​വ് വി​ദേ​ശ​ത്തേ​ക്ക് പോ​യി. ഒ​രു​മി​ച്ച് താ​മ​സി​ച്ച​പ്പോ​ള്‍ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണി​പ്പോ​ള്‍ യു​വാ​വ് പു​റ​ത്തു​വി​ടു​ന്ന​ത്.

ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും പ്ര​ച​രി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ഫോ​ണ്‍​കോ​ളു​ക​ളും മ​റ്റും എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Related posts