ഷെയ്ൻ നിഗം വിവാദത്തിൽ ആഷിഖ് അബു, ശ്യാം പുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് നടൻ ഹരീഷ് പേരടി.
നിങ്ങളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയോ എന്ന ചോദ്യമുന്നയിക്കുന്ന ഹരീഷ് നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയ്ൻ നിഗം എന്ന നടന്റെ പ്രശ്നം ലോകം മുഴുവനുമുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്നും മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ടിയത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പറ്റിയതെന്ന് ഹരീഷ് ചോദിക്കുന്നു.
അവനെ നിങ്ങൾ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നുവെന്ന് കുറിച്ചാണ് ഹരീഷ് പേരടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.