കടയില്‍ ജ്യൂസ് കുടിക്കാന്‍ എത്തി പ്രണയത്തിലായി! ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയുമായി; യുവാവിനെതിരേ പോക്‌സോ കേസ്; സംഭവം ചങ്ങനാശേരിയില്‍

ച​ങ്ങ​നാ​ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ​തി​രേ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഖി​ൽ (20) നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി അ​ഖി​ലും പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യെ അ​ഖി​ൽ സ്വ​ന്തം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പാ​ർ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​തും യു​വാ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന​തു​മാ​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഖി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു ജൂ​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ട​യി​ൽ ജ്യൂ​സ് കു​ടി​ക്കാ​ൻ എ​ത്തി​യ​താ​ണ് പ്ര​ണ​യ​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts