വടകര: കർണാടകയിലെ ഹാസനിൽ നിന്നു കാണാതായ യുവാവിനെ തേടി രക്ഷിതാക്കൾ വടകരയിൽ. ഹേമന്ത് എന്ന ചെറുപ്പക്കാരൻ വടകരയിലെ ഹോട്ടൽ ഉൾപെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തതായി വ്യക്തമായിട്ടുണ്ട്.
പുതിയ സ്റ്റാന്റ് പരിസരത്തെ സരസ്വതി ഭവൻ ഹോട്ടലിൽ രണ്ടു ദിവസം മുന്പു വരെ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ്. ഹാസനിലെ അരശിക്കരയിൽ വി.ജി നാഗേന്ദ്രപ്പയുടെ മകനാണ് ഹേമന്ത്. ഇയാളെ കാണാതായത് സംബന്ധിച്ച് ഹാസനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തുടർന്നു മൊബൈൽ ഫോണ് കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് വടകരയിലുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം മീനാക്ഷി ഗുരുക്കളുടെ കളരിയിൽ പോയിരുന്നെന്ന് അറിയാൻ കഴിഞ്ഞു. ഹേമന്തിനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.