വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവും പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടയം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവും പരിക്കേൽക്കാതെ രക്ഷപെട്ടു. കാറിൽ നിന്നും പുകയുയരുന്നത് കണ്ട് ഇവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്നിക്കിരയായത്. ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. കാർ പൂർണമായും കത്തി നശിച്ചു. വൈക്കം ഫയർഫോഴ്സും പോലീസും ചേർന്നാണ് തീയണച്ചത്.

Related posts