തൊ​ണ്ണൂ​റു​ക​ളി​ലെ പ​ല ര​ജ​നീ​കാ​ന്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലേ​യും നാ​യി​ക! രജനിക്കൊപ്പം വീണ്ടും ഖുശ്ബു ?

ര​ജ​നീ​കാ​ന്തും ഖു​ശ്ബു​വും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ളൊ​ക്കെ ഒ​രു കാ​ല​ത്ത് വ​ന്പ​ൻ ഹി​റ്റു​ക​ളാ​യി​രു​ന്നു. അ​ണ്ണാ​മ​ലൈ, ധ​ർ​മ്മ​ത്തി​ൻ ത​ലൈ​വ​ൻ, മ​ന്ന​ൻ എ​ന്നി​വ​യൊ​ക്കെ ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ഖു​ശ്ബു​വെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു.

തൊ​ണ്ണൂ​റു​ക​ളി​ലെ പ​ല ര​ജ​നീ​കാ​ന്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലേ​യും നാ​യി​ക ഖു​ഷ്ബു​വാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ജ​നീ​കാ​ന്തി​നൊ​പ്പം ഖു​ശ്ബു ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ജി​ത് നാ​യ​ക​നാ​യ വേ​താ​ളം, വീ​രം, വി​ശ്വാ​സം, വി​വേ​ഗം തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ശി​വ.

Related posts