120 വർഷങ്ങൾ പഴക്കമുള്ള ലൈറ്റ് ഹൗസ് നിരക്കി നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡെൻമാർക്കിലെ റൂബ്ജെർഗ് ക്നൂദ് എന്ന ലൈറ്റ് ഹൗസാണ് നിരക്കി നീക്കിയത്. കടലിനോട് ഏറെ ചേർന്ന് സ്ഥിതി ചെയ്തിരുന്ന ലൈറ്റ് ഹൗസ് ഏത് നിമിഷവും തകരുമെന്ന ഘട്ടം വന്നപ്പോഴാണ് യന്ത്രങ്ങളുടെ സഹായത്തോടെ നിരക്കി നീക്കി മാറ്റിയത്. 76 അടി നീളം ഈ ലൈറ്റ് ഹൗസിനുണ്ട്.
ജൂട്ട്ലാൻഡ് എന്ന തീരത്തേക്കാണ് ലൈറ്റ് ഹൗസ് നീക്കി സ്ഥാപിച്ചത്. 1900ൽ നിർമിച്ച ലൈറ്റ് ഹൗസ് മണ്ണൊലിപ്പിനെ തുടർന്ന് കടലിനോടെ ഏറെ അടുത്ത് വരികയായിരുന്നു. തുടർന്നാണ് മാറ്റി സ്ഥാപിക്കുവാനുള്ള തീരുമാനമായത്.
അടിത്തറയിൽ ചക്രങ്ങൾ ഘടിപ്പിച്ചാണ് ലൈറ്റ് ഹൗസ് നിരക്കി നീക്കിയത്. ഇതിനായി 5.75 ലക്ഷം ഡോളറാണ് ഡെന്മാർക്ക് ചെലവഴിച്ചത്. അറ്റകൂറ്റ പണികൾക്ക് ശേഷം ഈ ലൈറ്റ് ഹൗസ് സന്ദർശകർക്കായി തുറന്നു നൽകിയിട്ടുണ്ട്.