വി​ഷം കു​ത്തി​വ​ച്ചു വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

ക​ട്ട​പ്പ​ന: വി​ഷം കൈ​ത്ത​ണ്ട​യി​ൽ കു​ത്തി​വ​ച്ച് 64-കാ​രി​യാ​യ വീട്ടമ്മ മ​രി​ച്ചു. ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ. ഇ​ര​ട്ട​യാ​ർ കാ​റ്റാ​ടി​ക്ക​വ​ല നെ​ടു​ന്പ​ള്ളി​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യാ​ണ് മ​രി​ച്ച​ത്. ഇ​ര​ട്ട​യാ​ർ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ഇ​വ​ർ. മു​ക്കു​പ​ണ്ടം പ​ണ​യം​വ​യ്ക്കാ​ൻ ഇ​വ​രെ ഏല്പി​ച്ച​തു സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​ക​ളു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ന​രി​യം​പാ​റ​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ രാ​ധാ​മ​ണി​ വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച​ത്. സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​യ നേ​ഴ്സ് ഇ​വ​ർ​ക്ക് പ​ണം ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ രാ​ധാ​മ​ണി​യെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Related posts