ചാത്തന്നൂർ: ജീവിതദുരിതങ്ങളിൽ നട്ടം തിരിഞ്ഞു കൊണ്ടിരുന്ന ബേബിയെത്തേടി ഒടുവിൽ ആശ്വാസമായി ഭാഗ്യദേവതയെത്തി. വീടിന്റെ ജപ്തിയ്ക്കുള്ള മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഭാഗ്യദേവതയുടെ കടാക്ഷമെത്തിയത്.
ചാത്തന്നൂരിലെ കശുവണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളിയായ ചാത്തന്നൂർകാരം കോട് കോളേജ് ജംഗ്ഷന് സമീപം വെട്ടിക്കുന്നു വിള വീട്ടിൽ ഗിരീശനെന്ന ബേബിയ്ക്കാണ് കേരള ലോട്ടറിയുടെ 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനൊപ്പം ആശ്വാസ സമ്മാനമായ 8000 രൂപ വീതം ബേബി എട്ടത്ത ഒമ്പത് ടിക്കറ്റുകൾക്കും ലഭിച്ചു. ഒര സീരിയസിലുള്ള ടിക്കറ്റുകൾക്കാണ് ഒന്നാം സമ്മാനത്തിന്റെ പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചത്.
അക്ഷയ ലോട്ടറിയുടെ എ എം.874108 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരു ുക്കിന് സമീപെത്തെ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് എടുത്ത അക്ഷയ എ കെ 42 1നറുക്കെടുപ്പിലാണ് ഭാഗ്യം കടാക്ഷിച്ചത്. ഗിരീശനും ഭാര്യ ലതിക കുമാരിയും കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളി ക ളാണ്. ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ് ഭാഗ്യം തേടിയെത്തിയ വിവരം ഗിരീശനറിയുന്നത്.
നിരന്തര ചികിത്സയെ തുടർന്ന് കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും മോചിതയായ ഭാര്യയോട് വീട്ടിലെത്തിയ ശേഷമാണ് വിവരം അറിയിച്ചത്. കുടുംബത്തിലെ അഞ്ച് പേർക്ക് അവകാശപ്പെട്ട മൂന്നര സെന്റ് ് സ്ഥലത്തെ വീട്ടിലാണ് ഗിരീശനും കുടുംബവും കഴിയുന്നത്. സ്വന്തമായി ഭുമിയില്ല. ഡ്രൈവറായ മകൻ അനീഷും രോഗംമൂലം പ്രയാസത്തിലാണ്. മകനും മകൾ അഞ്ജുവിനും ഓരോ കിടപ്പാടങ്ങൾ ഒരുക്കി നൽകുകയും മകളുടെ വിവാഹത്തിന് ഉണ്ടായ കടങ്ങൾ വിട്ടുകയും ചെ യ്യണമെന്നാണ് ഇവരുടെ ആഗ്രഹം.