പണി തുടങ്ങി! ഹെ​ൽ​മെ​റ്റി​ല്ലാ​തെ യാ​ത്ര; 174 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി; പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​ത് 1,86,500 രൂ​പ

കൊ​ച്ചി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച 174 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പി​ൻ​സീ​റ്റ് യാ​ത്രി​ക​രി​ൽ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് ബോ​ധ​വ​ൽ​കര​ണ​വും ന​ൽ​കി.

ഇ​ന്നു​മു​ത​ൽ പി​ൻ​സീ​റ്റ് യാ​ത്രി​ക​ർ ഹെ​ൽമെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്താ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ പി​ഴ​ത്തു​ക അ​ട​യ്ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്ന​ലെ 231 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ പി​ഴ​യി​ന​ത്തി​ൽ 1,86,500 രൂ​പ ഈ​ടാ​ക്കി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച 46 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ന്നു​മു​ത​ൽ സ​ഹ​യാ​ത്രി​ക​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്താ​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ കു​റ്റ​ക്കാ​ര​നാ​യി​രി​ക്കും. ഡ്രൈ​വ​ർ​ത​ന്നെ പി​ഴ അ​ട​യ്ക്ക​ണം. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം കോ​ട​തി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ളിം​ഗ്ഫി​ലിം ഒ​ട്ടി​ച്ച കു​റ്റ​ത്തി​ന് 27 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വാ​തി​ൽ​പാ​ളി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ആ​റു ബ​സു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts