വൈപ്പിൻ: കുടിക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് തുറന്ന വാഹനത്തിൽ കനത്ത വെയിലേൽപ്പിച്ച് കൊണ്ടുവരുന്നത് പതിവായിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. വൈപ്പിൻ മേഖലയിൽ കുപ്പികളിൽ കുടിനീർ വിതരണം ചെയ്യുന്ന പലരും തുറന്ന വാഹനങ്ങളിൽ വെയിൽ ഏൽപ്പിച്ചാണ് കുടിവെള്ളക്കുപ്പികൾ എത്തിക്കുന്നത്.
ഒരു ലിറ്റർ കുപ്പികളും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും മത്സ്യബന്ധന ബോട്ടുകളിലും ഉപയോഗിക്കുന്ന 20 ലിറ്റർ കുപ്പികളുമാണ് ഇങ്ങിനെ തുറന്ന വാഹനത്തിൽ കനത്ത വെയിലേൽപ്പിച്ച് വിതരണം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ നിഷ്കർഷിക്കുന്ന പോലെതന്നെ വിതരണത്തിനായി കൊണ്ടു പോകുന്ന രീതികളും കുറ്റമറ്റതായിരിക്കണമെന്ന് ചട്ടമുണ്ട്.
കനത്ത വെയിലേൽപ്പിച്ച് പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ട് പോകുന്ന കുടിനീർ ആദ്യം ചൂടാകുകയും പിന്നീട് തണുക്കകയും ചെയ്യുന്പോൾ ഗുണനിലവാരത്തിൽ മാറ്റംവരും. ഇത് കുടിക്കുന്നവർക്ക് ആരോഗ്യപ്രശ്നമുണ്ടാകും.
ഈ സാഹചര്യത്തിൽ തുറന്ന വാഹനത്തിൽ വെയിലേൽപ്പിച്ച് കുടിനീർ കൊണ്ടു പോകുന്നതിനെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിനു നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ വൈപ്പിനിൽ തെക്കൻ മേഖലയിൽ ആരോഗ്യ അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നു നാട്ടുകാർ പറയുന്ന ു.