മിന്നിയോ,  വ്യാ​പാ​രി​ക​ളെ സ​ർ​ക്കാ​ർ ദ്രോ​ഹി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ: വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​നം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വ്യാ​പാ​ര​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും മ​ന്ത്രി ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പി.​സി. ന​ടേ​ശ​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ്യാ​പാ​രി​ക​ൾ​ക്ക് ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചി​ട്ടു​ള്ള നോ​ട്ടീ​സു​ക​ൾ കം​പ്യൂ​ട്ട​ർ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ല​ഭി​ച്ച വി​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ സ്വ​ർ​ണ​ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ 20ശ​ത​മാ​നം കേ​ര​ള​ത്തി​ലാ​ണ് വി​റ്റ​ഴി​ക്കു​ന്ന​തെ​ന്നും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പാ​ല​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​എം. ആ​രി​ഫ് എം​പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ർ​ക്കിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ.​ജെ.​തോ​പ്പി​ൽ, ട്ര​ഷ​റ​ർ പി.​വി. തോ​മ​സ്, അ​ബ്ദു​ൾ ക​രിം ഹാ​ജി, പി.​കെ. അ​യ്മു ഹാ​ജി, കോ​ടോ​ത്ത് അ​ശോ​ക​ൻ നാ​യ​ർ, എ​ബി പാ​ല​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts