കടുത്തുരുത്തി: ദീർഘദൂര ബസുകളുൾപെടെ നൂറുകണക്കിന് സ്വകാര്യ, കെഎസ്ആർടിസി ബസുകളും കടന്നു പോകുന്ന കടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. ഏറ്റുമാനൂർ-എറണാകുളം റൂട്ടിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ കടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡില്ലാത്ത് മൂലം ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം ഏറെ പ്രയാസം നേരിടുന്നുണ്ട്.
നിന്നു തിരിയാൻ ഇടമില്ലാത്ത കടുത്തുരുത്തി ടൗണിൽ റോഡരികിൽ തന്നെ ബസുകൾ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇതുമൂലം പലപ്പോഴും ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകാറുണ്ട്. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് റോഡിന്റെ അപ്പുറവും ഇപ്പുറവുമായിട്ടാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് മറ്റ് വാഹനയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു.
ഇതിനിടെ ഞീഴൂർ, കുറവിലങ്ങാട് ഭാഗത്തേക്ക് കടന്നു പോകുന്ന വാഹനങ്ങൾ തിരിയുന്നതും സെൻട്രൽ ജംഗ്ഷനിൽ തന്നെയാണ്. ഈ ഭാഗത്തും ഏറെ ഗതാഗത പ്രശ്നങ്ങൾ പതിവായി ഉണ്ടാകുന്നു. നിരവധി സ്കൂളുകൾ, സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന പ്രധാന ടൗണാണ് കടുത്തുരുത്തി. എറണാകുളം, വൈക്കം, കോട്ടയം, പാലാ, കുറവിലങ്ങാട്, ഞീഴൂർ, കല്ലറ ഭാഗത്തേക്കുള്ള ബസുകളെല്ലാം കടന്നു പോകുന്നത് കടുത്തുരുത്തിയിലൂടെയാണ്.
ബസ് സ്റ്റാൻഡ് ഇല്ലാത്തതുമൂലം സ്വകാര്യ ബസുകൾ പലപ്പോഴും കുറച്ചു സമയത്തേക്ക് സ്റ്റോപ്പിൽ നിർത്തിയിടാറുണ്ട്. ഇതുമൂലം ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഏറെ ബുന്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വൈക്കം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് സെൻട്രൽ ജംഗ്ഷനിലും ഗവണ്മെന്റ് സ്കൂളിന് സമീപത്തുമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടെങ്കിലും കോട്ടയം ഭാഗത്തേക്ക് മാർക്കറ്റ് ജംഗ്ഷനിൽ മാത്രമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്.
സെൻട്രൽ ജംഗ്ഷനിലും ഞീഴൂർ റോഡിലും ബസ് കാത്തു നിൽക്കുന്നത് റോഡിലും കടകളുടെ മുന്നിലുമാണ്. ഇതുമൂലം വിദ്യാർഥികളും പ്രായമായവരും ഉൾപെടെയുള്ളവർ മഴയും വെയിലും കൊണ്ടാണ് ബസ് കാത്തു നിൽക്കുന്നത്. ബസുകൾ റോഡിൽതന്നെ നിർത്തുന്നതു മൂലമുള്ളം ഗതാഗത കുരുക്കിനൊപ്പം അനധികൃത പാർക്കിംഗും