കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ മോട്ടര്‍ വാഹന വകുപ്പും പോലീസും വാഹന പരിശോധന ജില്ലയില്‍ കര്‍ശനമാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്നും ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ തുടരും.
ഇന്ന് വലിയ തുകകള്‍ പിഴയിനത്തില്‍ ഈടാക്കുന്നില്ലെന്നും ബോധവത്കരണ പരിപാടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. ഇന്നലെ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ രണ്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 36 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് പേര്‍ക്കെതിരെയും, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ലൈറ്റുകളും, എയര്‍ ഹോണും ഉപയോഗിച്ചതിന് അഞ്ച് വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. എറണാകുളം,ആലുവ എന്നിവിടങ്ങളിലാണ് പരിശോധനനടത്തിയത്.ആകെ 45 വാഹനങ്ങള്‍ പരിശോധിച്ചതില്‍ പിഴയിനത്തില്‍ 23,500 രൂപ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.