കോട്ടയം: രാത്രിയിൽ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി കോട്ടയം നീലിമംഗലത്താണു സംഭവം. രാത്രിയിൽ 9.30നു ഒരു പെണ്‍കുട്ടി തനിച്ചു നീലിമംഗലം പാലത്തിൽ നില്ക്കുന്നതായി കണ്ടതോടെ പ്രദേശവാസികൾ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു.
എസ്ഐ ടി.എസ്. റെനീഷ് ഉടൻ തന്നെ വിവരം കണ്ട്രോൾ റൂമിലും വനിതാ സെല്ലിനും കൈമാറി. ഉടൻ തന്നെ സ്ഥലത്തെത്തിയ വനിത സെൽ അംഗങ്ങൾ പെണ്‍കുട്ടിയെ വനിതാ സ്റ്റേഷനിൽ എത്തിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.