കാസർഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതി കീഴടങ്ങിയതായി സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദിന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യനാണ് കീഴടങ്ങിയത്.
ദേശീയ അന്വേഷണ ഏജൻസിയാണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി.കീഴടങ്ങിയവർക്കിടയിൽ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.