ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യ കു​ട്ടി​യെ  ജോലി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; മധ്യവയസ്കൻ പോലീസ് പിടിയിൽ


ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യ പ​തി​ന​ഞ്ചു​കാ​ര​നെ ജോ​ലി​സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കു​റ്റി​ക്കാ​ട് പീ​ച്ചാം​പ​റ​ന്പി​ൽ സ​ജീ​വി​നെ​യാ​ണ് (55) എ​സ്ഐ ബി.​കെ.​അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ബ​ന്ധു​വീ​ട്ടി​ൽ പോ​യിവ​രി​ക​യാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​ര​ൻ അ​തു​വ​ഴിവ​ന്ന സ​ജീ​വി​ന്‍റെ ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു. ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​വ​രു​ന്പോ​ൾ കു​ട്ടി ഇ​റ​ങ്ങേ​ണ്ട സ്ഥ​ലം എ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്തി​യി​ല്ല. കു​ട്ടി​യെ ചാ​ല​ക്കു​ടി​യി​ൽ ഇ​യാ​ൾ സെ​ക്യൂ​രി​റ്റി ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി.

മൊ​ബൈ​ൽ ഫോ​ണി​ലെ അ​ശ്ലീ​ല വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​തേത്തുട​ർ​ന്നു ന​ല്കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ജീ​വ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts