ഭ​ക്ഷ​ണം കി​ട്ടാ​തെ കു​ട്ടി​ക​ൾ മ​ണ്ണു​വാ​രി​ത്തി​ന്നു​ന്ന അ​വ​സ്ഥ; ഭ​ക്ഷ്യ​മ​ന്ത്രി തി​ലോ​ത്ത​മ​ൻ രാ​ജി​വ​യ്ക്ക​ണമെന്ന് കേ​ര​ള കോ​ണ്‍ഗ്രസ് – ജേ​ക്ക​ബ്


തൃ​ശൂ​ർ: ഭ​ക്ഷ​ണം കി​ട്ടാ​തെ കു​ട്ടി​ക​ൾ മ​ണ്ണു​വാ​രി​ത്തി​ന്നു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു കേ​ര​ള​ത്തെ അ​ധപ്പ​തി​പ്പി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് – ജേ​ക്ക​ബ് ഗ്രൂ​പ്പ്. സി​വി​ൽ സപ്ലൈസ് വ്യാ​പാ​ര​ശാ​ല​ക​ളി​ൽ​പോ​ലും സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് തൃ​ശൂ​ർ പീ​പ്പി​ൾ​സ് ബ​സാ​റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ, നേ​താ​ക്ക​ളാ​യ ടി.​എം. ദി​വാ​ക​ര​ൻ, സോ​മ​ൻ കൊ​ള​പ്പാ​റ, വ​സ​ന്ത​ൻ ചി​യ്യാ​രം, പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട്, സി.​കെ. ശോ​ഭ​കു​മാ​ർ, ഷാ​ജു വ​ട​ക്ക​ൻ, സി.​എം. ബാ​ല​സു​ന്ദ​ര​ൻ, വ​ർ​ഗീ​സ് നീ​ല​ങ്കാ​വി​ൽ, വ​ർ​ഗീ​സ് ആ​ടും​പാ​റ, സു​ധ ഗോ​വി​ന്ദ​ൻ, ബാ​ബു ചേ​ല​ക്ക​ര, ജോ​യ്സ​ണ്‍ ചാ​ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts