ഹോണോലുലു: അമേരിക്കൻ നാവികസേനാ കേന്ദ്രമായ പേൾ ഹാർബറിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവ സമയം ഹവായിയിലെ സേനാ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയയും ഉണ്ടായിരുന്നു. ഭദൗരിയയും സംഘവും സുരക്ഷിതരാണെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.
പസഫിക് എയർചീഫ് സിംപോസിയത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു ഇന്ത്യൻ സംഘം. യുഎസ് നാവിക സേനാംഗമാണ് വെടിയുതിർത്തത്. വെടി വയ്പിനുശേഷം അക്രമി ജീവനൊടുക്കി. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 2.30 ന് ആണ് വെടിവയ്പ് ആരംഭിച്ചത്.
സൈനിക കേന്ദ്രത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പിനുണ്ടായ കാരണം അറിവായിട്ടില്ല. വെടിവയ്പ് പേൾ ഹാർബർ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ആരാണ് വെടിയുതിർ ത്തതെന്നോ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങളോ വ്യക്തമല്ല.
യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേൾ ഹാർബർ. ഹവായിയിലെ ഹോണോലുലുവിൽനിന്നു 13 കിലോമീറ്റർ അ കലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചിരുന്നു. ഇതിന്റെ വാർഷികം ആച രിക്കുന്നതിന് മൂന്നു ദിവസം മുമ്പാണ് പേൾ ഹാർബറിൽ വെടിവയ്പുണ്ടാകുന്നത്.