കൊമ്പു​കു​ത്തി​യിലെ കൃഷിയിടത്തിൽ ഒറ്റയാന്‍റെ  വിളയാളം;  പ​ട​ക്കം പൊ​ട്ടി​ച്ചും തീ ​തെ​ളി​ച്ചും ഭ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം പരാജയം; ഒടുവിൽ പുലർച്ചെ കാടുകയറി ഒറ്റയാന്‍റെ മടങ്ങൽ


മു​ണ്ട​ക്ക​യം: കൊ​ന്പു​കു​ത്തി​യി​ൽ വീ​ണ്ടും ആ​ന​യെ​ത്തി. ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി പി​ൻ​മാ​റാ​തെ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന ഇ​ന്ന​ലെ രാ​ത്രി വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി. രാ​ത്രി 10.45നാണ് ക​ണ്ണാ​ട്ട് ക​വ​ല​യ്ക്കു മു​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന ഇ​റ​ങ്ങി​യ​ത്. നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ആ​ന​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്നെ നി​ല ഉ​റ​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി​ച്ചും തീ ​തെ​ളി​ച്ചും ആ​ന​യെ ഭ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു.

ആ​ളു​ക​ൾ​ക്ക് നേരേ ആ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഭ​യ​ന്ന് ഓ​ടി​യ പു​തു​പ്പ​റ​ന്പി​ൽ മ​നു ചാ​ണ​കക്കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റു. സു​ധാ​ക​ര​ൻ കോ​ച്ചേ​രി​ൽ, ശ്രീ​നി​വാ​സ​ൻ കാ​ഞ്ഞി​ര​ത്തു​മു​ക​ളേ​ൽ, കു​ഞ്ചാ​ക്കോ കു​റ്റി​ക്കാ​ട്, കൃ​ഷ്ണ​ൻകു​ട്ടി ത​ട​ത്തി​ൽ, ഉ​ദ​യ​കു​മാ​ർ ത​ട​ത്തി​ൽ എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, വാ​ഴ, ക​പ്പ മു​ത​ലാ​യ കൃ​ഷി​ക​ൾ ആ​ന വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ൽ വീ​ടി​ന്‍റെ വെ​ളി​യി​ൽ ഇ​റ​ങ്ങു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ ഉ​ള്ള​ത.കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ വീ​ടി​നു ചു​റ്റും പു​ര​യി​ട​ത്തി​ൽ തീ ​തെ​ളിച്ചു ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം കാ​ര​ണം ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ന തി​രി​കെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

Related posts