വടക്കഞ്ചേരി:രണ്ട് കിഡ്നിയും തകരാറിലായി തുടർ ചികിത്സകൾക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രധാനി സ്വദേശി സന്ദീപിന്റെ ചികിത്സക്കായി പണം സ്വരൂപിക്കാൻ തച്ചനടി വടക്കഞ്ചേരി മംഗലംഡാം പൊൻകണ്ടം റൂട്ടിൽ സർവ്വീസ് നടത്തുന്ന മാതാ ബസിന്റെ കാരുണ്യ യാത്ര ആരംഭിച്ചു.
ഇന്ന് രാവിലെ തച്ചനടിയിൽ പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ യാത്ര ഉദ്ഘാടനം ചെയ്തു. വള്ളിയോട് മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാരുണ്യ യാത്ര സജ്ജമാക്കിയിട്ടുള്ളത്.ബസിൽ നിന്നും ഇന്ന് കിട്ടുന്ന കളക്ഷൻ മുഴുവൻ സന്ദീപിന്റെ ചികിത്സാ ചെലവിലേക്കായി കൈമാറും. ബസ് റൂട്ടിലെ പ്രധാന കവലകളിൽ സംഭാവന ബോക്സുകളും വെച്ചിട്ടുണ്ട്.
വൈകീട്ട് ഇതിൽ നിന്നുള്ള പണവും സ്വരൂപിച്ച് സന്ദീപ് ചികിത്സാ നിധിയിലേക്ക് നൽകുമെന്ന് സൗഹൃദയുടെ ഭാരവാഹികൾ പറഞ്ഞു. സന്ദീപ് ജനസഹായ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പണ സ്വരൂപണവും ഒപ്പം നടക്കുന്നുണ്ട്.