ഡബ്ലിൻ: മലയാളി നഴ്സിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് മേരി കുര്യാക്കോസിനെ (ലിൻസി – 27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശിനിയാണ്.
താലയിലുള്ള വാടകവീട്ടിൽ കൂടെ താമസിക്കുന്നവരാണ് മേരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത മാസം വിവാഹം ഉറപ്പിച്ചിരുന്ന മേരി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.