തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം പ്രസ്ക്ലബിൽ നിന്നാണ് പേട്ട പോലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
സഹപ്രവര്‍ത്തക നല്കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ, രാധാകൃഷ്ണന് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബിനു മുന്നിൽ വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധ സമരവും നടത്തി.