വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി സന്തോഷം പ്രകടിപ്പിച്ചത്.
ആദ്യവിവാഹബന്ധം 2017ൽ വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷമായിരുന്നു അമേരിക്കയിൽ എൻജിനീയറായ അരുൺ കുമാറിനെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്. ഇവർ ദിവ്യ ഉണ്ണിക്കൊപ്പമാണ് ഇപ്പോൾ.