ന​ടാം, ന​ന​യ്ക്കാം, ന​ട​യ്‌​ക്ക​ല്‍ വ​യ്‌ക്കാം’  ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ തന്‍റെ പുതിയ  പ​ദ്ധ​തി​യെക്കുറിച്ച് പറ‍യുന്നതിങ്ങനെ…

ആ​ലു​വ: പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ല​ത്തി​നാ​യി മ​ൺ​പാ​ത്ര​ങ്ങ​ൾ, ഗാ​ന്ധി​സം പ്ര​ച​രി​പ്പി​ക്കാ​ൻ ആ​ത്മ​ക​ഥാ ഗ്ര​ന്ഥ വി​ത​ര​ണം, നാ​ടും പ​റ​മ്പും പ​ച്ച​പ്പ​ണി​യാ​ൻ മ​ര​ത്തൈ​ക​ൾ തു​ട​ങ്ങി​യ സൗ​ജ​ന്യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ഇ​നി പൂ​ജാ പു​ഷ്പ​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ക​ൻ.

എ​ട്ടി​ന് രാ​വി​ലെ 9.30ന് ​പ്ര​ഫ.​എം.​കെ.​സാ​നു​മാ​ഷും വി.​പി.​ഗം​ഗാ​ധ​ര​നും ചേ​ര്‍​ന്ന് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന് കൂ​വ​ള​ത്തൈ ന​ല്‍​കി പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ക്കും. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര ക്ഷേ​മ സ​മി​തി, എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ മി​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​കൃ​തി​യേ​യും ഈ​ശ്വ​ര​നേ​യും ഒ​രു​പോ​ലെ ഉ​പാ​സി​ക്കു​വാ​ന്‍ ഭ​ക്ത​രെ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ‘ന​ടാം ന​ന​ക്കാം ന​ട​യ്‌​ക്ക​ല്‍ വ​യ്‌ക്കാം’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​കൊ​ണ്ട് ഒ​രു ല​ക്ഷം തൈ​ക​ള്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ ഭ​ക്ത​രി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ തു​ള​സി, കൂ​വ​ളം, ചെ​ത്തി എ​ന്നി​വ​യു​ടെ തൈ​ക​ൾ ന​ടാ​നും ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts