പുന്നയൂർക്കുളം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പാലപ്പെട്ടി അജ്മീർ നഗറിൽ ബീരാന്റെകത്ത് അമീർ രഹ്്മാൻ എന്ന യുവാവിനെയാണ് പെരുന്പടപ്പ് എസ്ഐ സുരേഷും എഎസ്ഐ പ്രദീപും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ 15ഓളം പേരടങ്ങുന്ന സംഘമാണ് പെരുന്പടപ്പ് സ്വദേശി ബാദുഷ (32) എന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പെരുന്പടപ്പിലെ ഒരു വീട്ടിൽ കയറിയ യുവാവിനെ സംഘം വീട്ടിൽനിന്നും പിടിച്ചിറക്കിയാണ് മർദിച്ചതത്രെ. മറ്റു പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സിഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.