മെ​മു കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​ല്ല! ഉ​ള്ള​തി​ൽ ഇ​രി​ക്കാ​ൻ​പോ​ലും ആ​ളി​ല്ലെ​ന്നു റെ​യി​ൽ​വേ​യു​ടെ വി​ചി​ത്ര​വാ​ദം

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​പ്പു​ഴ വ​രെ​യു​ള്ള മെ​മു ട്രെ​യി​നി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടു പു​റം​തി​രി​ഞ്ഞു റെ​യി​ൽ​വേ. വ​ലി​യ തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ യാ​ത്ര​ക്കാ​ർ നി​ല​വി​ലി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​മാ​ണു റെ​യി​ൽ​വേ​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണു ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

മെ​മു ട്രെ​യി​നി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 12 നി​ന്ന് 16 ആ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. 12 കോ​ച്ചു​ക​ളു​ള്ള മെ​മു മാ​ത്ര​മേ കൊ​ല്ല​ത്തു​ള്ള യാ​ർ​ഡി​ൽ റി​പ്പ​യ​ർ ചെ​യ്യാ​നാ​കൂ എ​ന്ന​തും കോ​ച്ചു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ത​ട​സ​മാ​ണ്. യാ​ർ​ഡി​ൽ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​തെ​ന്നും സ​ത്യ​വാ​ങ്മൂ​ലം പ​റ​യു​ന്നു.

തു​റ​വൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ളം വ​രെ​യു​ള്ള 28 കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണു ട്രെ​യി​നി​ൽ തി​ര​ക്ക് കൂ​ടു​ത​ലു​ള്ള തെ​ന്നും റെ​യി​ൽ​വേ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സാ​ധാ​ര​ണ മെ​മു​വി​ൽ എ​ട്ടു കോ​ച്ചു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 12 കോ​ച്ചു​ക​ളാ​ക്കി​യി​ട്ടു​ള്ള​ത്.

എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 22 മു​ത​ൽ മെ​മു ആ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ട്. ആ​ല​പ്പു​ഴ വ​രെ ശ​രാ​ശ​രി 386- 600 യാ​ത്ര​ക്കാ​രാ​ണു യാ​ത്ര ചെ​യ്യു​ന്ന​ത്. ആ​ല​പ്പു​ഴ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ 500 മു​ത​ൽ 600 വ​രെ. ഇ​തു സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യേ​ക്കാ​ൾ കു​റ​വാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ചു കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡി.​ബി.​ബി​നു​വും ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി പ്രേം​കു​മാ​റും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി.​മോ​ഹ​ന​ദാ​സ് റെ​യി​ൽ​വേ​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലു​ള്ള മ​റു​പ​ടി​യാ​യാ​ണു റെ​യി​ൽ​വേ സ​ത്യാ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ള്ള​ത്.

മെ​മു​വി​ന്‍റെ ഒ​രു കൊ​ച്ചി​ൽ 65 പേ​ർ​ക്ക് ഇ​രി​ക്കാ​നും 114 പേ​ർ​ക്ക് നി​ൽ​ക്കാ​ൻ ക​ഴി​യും. 12 എ​ണ്ണ​ത്തി​ൽ 915 – 927 പേ​ർ​ക്കു ഇ​രു​ന്നും 1647 പേ​ർ​ക്ക് നി​ന്നും യാ​ത്ര ചെ​യ്യാം. മൊ​ത്തം 2562 പേ​ർ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര​ചെ​യ്യാം. 16 കോ​ച്ചു​ള്ള പ​ഴ​യ​പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ ആ​ളു​ക​ളെ 12 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്ന സ​ത്യാ​വാ​ങ്മൂ​ല​ത്തി​ലെ വി​ചി​ത്ര​മാ​യ വാ​ദം ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്ന​ത​ല്ലെ​ന്നു ഡി.​ബി. ബി​നു പ​റ​ഞ്ഞു.

പു​തി​യ മെ​മു ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ യാ​ത്രാ​സ​മ​യം കു​റ​യ്ക്കാ​നും സ​മ​യ​നി​ഷ്ഠ പാ​ലി​ക്കാ​നും ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും റെ​യി​ൽ​വേ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts