പാലക്കാട്: 26 ന് രാവിലെ സംഭവിക്കുന്ന സൂര്യഗ്രഹണത്തെ വരവേല്‍ക്കാൻ വിപുലമായ പരിപാടികളുമായി ശാസ്ത്രപ്രചാരകർ രംഗത്ത്. കേരളശാസ്ത്ര സാഹിത്യപരിഷത്ത്, ലൈബ്രറി കൗണ്‍സിൽ, കെഎസ് ടിഎ, ബാലസംഘം, കുടുംബശ്രീ, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമായ ക്ലാസുകൾ ആരംഭിച്ചു. കൂടാതെ വായനശാലകൾ, തൊഴിലിടങ്ങൾ, തെരുവുകൾ, അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ ക്ലാസുകൾ നടക്കും.സ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചു സൗരോത്സവങ്ങളും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സുരക്ഷിതമായി സൂര്യഗ്രഹണം വീക്ഷിക്കുവാൻ പത്തുരൂപ മാത്രം വിലയുളള സൗരകണ്ണടകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
സൗരക്കണ്ണടകൾ ആവശ്യമുളളവർക്ക് 9645 694 647, 9495 778 063 നന്പറുകളിൽ ബന്ധപ്പെടാം.