കുളത്തൂപ്പുഴ:വീടുവിട്ടിറങ്ങിയ മകൾ ഒരു യുവാവിനോടൊപ്പം നിൽക്കുന്ന വിവാഹ ചിത്രം കണ്ടശേഷം പിതാവിനെ കാണാനില്ലെന്ന് പരാതി. അഞ്ചൽ അലയമൺ കരുകോൺ സ്വദേശി കൊച്ചുപൊടിയൻ എന്നുവിളിക്കുന്ന മാധവൻകുട്ടി(50)യെയാണു കാണാനില്ലെന്നുകാട്ടി മകൻവിഷ്ണുകുളത്തൂപ്പുഴ പോലീസിൽ പരാതിനൽകിയത്.
മാധവൻകുട്ടിയുടെ മകൾ കഴിഞ്ഞദിവസം രാവിലെ വീടുവിട്ടുപോയിരുന്നു അന്വേഷണത്തിനിടയിൽ മറ്റൊരാളൊടൊപ്പം നിൽക്കുന്ന വിവാഹചിത്രം സഹോദരന്റെഫോണിലേയ്ക്കു അയച്ചുകൊടുത്തു. ഇതുകണ്ട പിതാവ് കുളത്തൂപ്പുഴ മറൻവൻചിറയിലുളള സഹോദരൻബാബുവിന്റെ വീട്ടിൽ ബൈക്കിലെത്തി ബൈക്ക് അവിടെ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു.
പിന്നീട് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണു കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകിയത്. കുളത്തുപ്പുഴപോലീസ് കേസെടുത്തു അന്വേഷണം അരംഭിച്ചു..