ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ സാങ്കൽപ്പിക നോട്ട്ബുക്ക് സെലിബ്രേഷൻ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിൻഡീസ് ഇന്നിംഗ്സിലെ 16-ാം ഓവറിൽ ബൗളർ കെസറിക്ക് വില്യംസണിനെതിരേയായിരുന്നു കോഹ്ലിയുടെ സാങ്കൽപ്പിക നോട്ട്ബുക്ക് ആഘോഷം.
മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയശേഷം കോഹ്ലിയോട് കമന്േററ്റർ കൂടിയായ മുൻ താരം സഞ്ജയ് മഞ്ജരേക്കർ നോട്ട്ബുക് ആഘോഷത്തിന്റെ കാര്യം ചോദിച്ചു. അപ്പോഴാണ് ഒരു പഴയ പ്രതികാരക്കഥ കോഹ്ലി വെളിപ്പെടുത്തിയത്. തന്റെ ആഘോഷം കരീബിയൻ പ്രീമിയർ ലീഗിന്റെ ബാക്കിയൊന്നുമല്ല. രണ്ടു വർഷം മുന്‍പ് ജമൈക്കയിൽവച്ച് തന്നെ പുറത്താക്കിയശേഷം സമാനമായ രീതിയിൽ വില്യംസ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. അതുകൊണ്ട് നോട്ട്ബുക്കിൽ ചിലത് കുറിച്ചേക്കാമെന്ന് താനും കരുതി. അത്രേയുള്ളൂ എന്നായിരുന്നു കോഹ്ലിയുടെ മറുപടി.
കരീബിയർ ട്വന്റി-20 ലീഗിൽ ചാൻഡ് വിക്വാൾട്ടണെ പുറത്താക്കിയശേഷം നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ എഴുതിയാണ് വില്യംസണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതിനുള്ള മറുപടി അടുത്ത മത്സരത്തിൽ വാൾട്ടണ്‍, വെടിക്കെട്ട് ബാറ്റിംഗിനിടെ ബാറ്റിൽ നോട്ട് എടുത്തുന്ന ആംഗ്യം കാണിച്ച് നൽകിയിരുന്നു. സമാന രീതിയിൽ കോഹ്ലിയും ബാറ്റിൽ സാങ്കൽപ്പിക നോട്ടെഴുതി. വില്യംസണിന്റെ 3.4 ഓവറിൽ 60 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
വെള്ളിയാഴ്ച ട്വന്റി 20യിലെ 23-ാം അർധസെഞ്ചുറി കുറിച്ച കോഹ്ലി, രാജ്യാന്തര കരിയറിലെ ഉയർന്ന സ്കോറും (94*) നേടി. ഇതോടെ രാജ്യാന്തര ട്വന്റി-20യിൽ റണ്‍ വേട്ടയിൽ മുന്നിലുള്ള രോഹിത് ശർമയുമായുള്ള വ്യത്യാസം വെറും മൂന്ന് റണ്‍സ് ആയും കോഹ്ലി കുറച്ചു. രോഹിത്തിന് 2547, കോഹ്ലിക്ക് 2544 എന്നിങ്ങനെയാണു താരങ്ങളുടെ റണ്‍സ് നേട്ടം.
Kohli’s reply to Kesrick Williams 😂😂 pic.twitter.com/CU8BoFapgu
— Akash (@akspnd) December 6, 2019