ഹൈദരാബാദ്: ഉന്നാവോയിൽ പെൺകുട്ടി മരണപ്പെട്ടതും അതിനാസ്പദമായ സംഭവങ്ങളും ഏറെ ദുഃഖകരമാണെന്ന് തെലുങ്കാനയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്.പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നീതി ലഭ്യമാക്കണമെന്നും സംഭവത്തിൽ പ്രതികളായവരെ എത്രയും വേഗത്തിൽ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോലീസ് ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും നീതി നടപ്പിലായെന്നും കഴിഞ്ഞ ദിവസം ഇദ്ദേഹം പ്രതികരിച്ചിരുന്നു.