അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മകൾ ജാൻവി കപൂർ പ്രണയത്തെപ്പറ്റിയും പെർഫ്യൂമിനെപ്പറ്റിയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയfൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂം ആണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നാണ് ജാൻവി പറയുന്നത്. സ്ത്രീകളുടെ പെർഫ്യൂമിൽ പുരുഷന്മാരുടെ പെർഫ്യൂം ചേർത്ത് താൻ ഉപയോഗിക്കാറുണ്ടെന്നും ജാൻവി പറഞ്ഞു.
കുട്ടിക്കാലത്ത് പിതാവ് ബോണി കപൂറിന്റെ അലമാരയിൽ നിന്ന് അദ്ദേഹത്തിന്റെ പെർഫ്യൂം എടുത്ത് ഉപയോഗിക്കാറുണ്ടായിരുന്നെന്നും ജാൻവി പറഞ്ഞു. ഒരു പെർഫ്യൂം കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജാൻവി.
പെർഫ്യൂമിനെക്കുറിച്ചു മാത്രമല്ല പ്രണയത്തെക്കുറിച്ചും ജാൻവി മനസു തുറന്നു. സ്നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. അത് വാക്കുകള്‍ കൊണ്ട് വർണിക്കാൻ കഴിയില്ല. നമ്മൾ ചെയ്യുന്നതെല്ലാം സ്നേഹം വർധിപ്പിക്കാനുള്ള പ്രവൃത്തികളാകണം. ചുറ്റുമുള്ളവരുടെ സ്നേഹം നേടാനായി പ്രവർത്തിച്ചുകൊണ്ടിരിക്കണമെന്നും ജാൻവി പറയുന്നു.