പെ​ണ്‍​മ​ക്ക​ളെ പ​ഠി​പ്പി​ച്ച് മി​ടു​ക്കികളാക്ക​ണം; കുട്ടികളുമായി ദി​വ​സ​വും 12 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് പി​താ​വ്

മ​ക്ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​വാ​നാ​യി ദി​വ​സ​വും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്കൂ​ളി​ലേ​ക്ക് അ​വ​രെ​യും കൊ​ണ്ട് യാ​ത്ര ചെ​യ്ത് പി​താ​വ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഷാ​ര​ണ സ്വ​ദേ​ശി​യാ​യ മി​യ ഖാ​ൻ ആ​ണ് ത​ന്‍റെ മൂ​ന്ന് പെ​ണ്‍​മ​ക്ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​വാ​നാ​യി ദി​വ​സ​ത്തെ ഭൂ​രി​ഭാ​ഗം സ​മ​യ​വും അ​വ​ർ​ക്കാ​യി മാ​റ്റി വ​യ്ക്കു​ന്ന​ത്.

ത​ന്‍റെ ബൈ​ക്കി​ലാ​ണ് മി​യാ ഖാ​ൻ മ​ക്ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ പ​ഠി​ക്കു​ന്ന സ​മ​യം സ്കൂ​ളി​ന് പു​റ​ത്ത് കാ​ത്തി​രി​ക്കു​ന്ന മി​യ ക്ലാ​സ് ക​ഴി​ഞ്ഞ് വ​രു​ന്ന മ​ക്ക​ളെ​യും കൂ​ട്ടി​യാ​ണ് തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വീ​ഡി​ഷ് എ​ൻ​ജി​ഒ ആ​യ നൂ​റാ​നി​യ സ്കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ മ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ വ​നി​ത ഡോ​ക്ട​ർ​മാ​ർ ആ​രു​മി​ല്ല എ​ന്ന കാ​ര​ണം കൊ​ണ്ടാ​ണ് മി​യ ഖാ​ൻ ത​ന്‍റെ പെ​ണ്‍ മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​ന് ഇ​ത്രെ​യും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

എ​നി​ക്ക് വി​ദ്യാ​ഭ്യാ​സ​മി​ല്ല. എ​ന്‍റെ ദി​വ​സ​വേ​ത​നം കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം എ​നി​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. കാ​ര​ണം ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ വ​നി​ത ഡോ​ക്ട​ർ​മാ​ർ ആ​രു​മി​ല്ല. എ​ന്‍റെ ആ​ണ്‍​മ​ക്ക​ളെ പോ​ലെ ത​ന്നെ പെ​ണ്‍​മ​ക്ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ണം. അ​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം. മി​യാ ഖാ​ൻ പ​റ​ഞ്ഞു.

മി​യാ ഖാ​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളെ​ക്കു​റി​ച്ചും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പു​റ​ത്ത​റി​യു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഏ​റെ പ​രി​ശ്ര​മി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts