ഓണ്‍ലൈന്‍ സൈറ്റില്‍നിന്നു പര്‍ച്ചേസ് ചെയ്യുന്നവര്‍ ജാഗ്രതൈ! അ​ക്കൗ​ണ്ടി​ൽനി​ന്നു ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ന​ഷ്‌ട​പ്പെ​ട്ട​താ​യി പ​രാ​തി

ഈ​​രാ​​റ്റു​​പേ​​ട്ട: മൂ​​ന്നി​​ല​​വ് സ്വ​​ദേ​​ശി​​നി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നും ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി പ​​രാ​​തി. മൂ​​ന്നി​​ല​​വ് തെ​​ക്ക​​ൻ​ചേ​​രി​​ൽ ലി​​ജി​മോ​​ൾ ജോ​​ർ​​ജി​​ന്‍റെ പ​​ണ​​മാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ലി​​ജി മേ​​ലു​​കാ​​വ് പോ​​ലീ​​സി​​ലും ബാ​​ങ്കി​​ലും പ​​രാ​​തി ന​​ൽ​​കി.

ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് മൂ​​ന്നി​​ല​​വ് ശാ​​ഖ​​യി​​ലാ​​ണ് ലി​​ജി​​യു​​ടെ അ​​ക്കൗ​​ണ്ട്. ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് അ​​ഞ്ചു ത​​വ​​ണ​​ക​​ളാ​​യി പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​ത്. 12.57 മു​​ത​​ൽ 19,999, 19,998, 19,997, 19,996, 19,995 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് തു​​ക പി​​ൻ​​വ​​ലി​​ച്ച​​താ​​യി മെ​​സേ​​ജ് ല​​ഭി​​ച്ച​​ത്. രാ​​വി​​ലെ ബാ​​ങ്ക് മാ​​നേ​​ജ​​ർ​​ക്കും മേ​​ലു​​കാ​​വ് പോ​​ലീ​​സി​​നും പ​​രാ​​തി ന​​ൽ​​കി.

ഒ​​രു ഓ​​ണ്‍​ലൈ​​ൻ സൈ​​റ്റി​​ൽ​നി​​ന്നു പ​​ർ​​ച്ചേ​​സ് ചെ​​യ്യു​​ന്ന​​തി​​നാ​​യി അ​​വ​​ർ അ​​യ​​ച്ച മെ​​സേ​​ജ് മ​​റ്റൊ​​രു ന​​ന്പ​​രി​​ലേ​​യ്ക്ക് ലി​​ജി ഫോ​​ർ​​വേ​​ഡ് ചെ​​യ്തി​​രു​​ന്നു. പ​​ണം ന​​ഷ്ട​​പ്പെ​​ട്ട​​തു​​മാ​​യി ഇ​​തി​​ന് ബ​​ന്ധ​​മു​​ണ്ടോ എ​​ന്ന് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. ബാ​​ങ്കി​​ൽ ല​​ഭി​​ച്ച പ​​രാ​​തി ഇ​​ട​​പാ​​ടു​​ക​​ൾ നി​​രീ​​ക്ഷി​​ക്കു​​ന്ന വി​​ഭാ​​ഗ​​ത്തി​​നു കൈ​​മാ​​റി.

Related posts