ഭോപ്പാല്‍: ഉന്നാവോ, ഹൈദരാബാദ് മാനഭംഗക്കേസുകളിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്പോൾ സമാനമായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വീണ്ടും അരങ്ങേറുന്നു. മധ്യപ്രദേശിൽ അധ്യാപിക കൂട്ടമാനഭംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ബച്ചു ലോനിയ, ബീരു ലോനിയ, നരേന്ദ്ര ലോനിയ, ശിവശങ്കര്‍ ലോനിയ എന്നിവരാണ് അറസ്റ്റിലായത്.
സ്കൂള്‍ വിട്ട് അധ്യാപിക വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക ബോധരഹിതയായതോടെ ഇവർ രക്ഷപ്പെട്ടു. വീട്ടിലെത്തിയ അധ്യാപിക കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയും പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പ്രതികൾക്കെതിരെ പല സ്റ്റേഷനുകളിലും കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.