ഭാര്യമാരെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന ഭര്ത്താക്കന്മാരുണ്ട്. എന്നാല്‍ ഭാര്യയെ ഇരുത്താന്‍ സ്വയം കസേരയായി മാറിയ ഒരു യുവാവാണ് ഇവിടെ താരമായത്. ചൈനയില്‍ നിന്നാണ് ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ മനോഹരമായ വിഡിയോ പുറത്ത് വന്നത്. ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ കാണാനായി നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറേ സമയം കാത്തിരുന്നിട്ടും തിരക്ക് കുറഞ്ഞിരുന്നില്ല.
ഇരിക്കാന്‍ സ്ഥലമില്ലാതെ ഭാര്യ ക്യൂവില്‍ നിന്നു തളര്‍ന്നപ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ കാണാതെ ഭാര്യയെ ഭര്‍ത്താവ് സ്വന്തം ചുമലില്‍ ഇരുത്തുകയായിരുന്നു.തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് പറഞ്ഞു. കൂടാതെ മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.