സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം

തി​ര​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ മൂ​ന്നോ​ട്ട് പോ​ക​വെ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​ർ​ക്ക് വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം. സം​സ്ഥാ​ന​ത്തെ 70 സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ​യാ​ണ് സ​ർ​ക്കാ​ർ ചെ​ല​വി​ൽ യു​കെ​യി​ലെ കാ​ർ​ഡി​ഫി​ലേ​ക്ക് നേ​തൃ​ത്വ​പാ​ട​വ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

രാ​ജ്യ​ത്ത് ത​ന്നെ ഇ​ത്ത​രം പ​രി​ശീ​ല​ന​ത്തി​ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. അ​പ്പോ​ഴാ​ണ് വി​ദേ​ശ​ത്തേ​ക്ക് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ന്മാ​രെ അ​യ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം. ഒ​രു കോ​ടി രൂ​പ​യോ​ള​മാ​ണ് യാ​ത്ര​യു​ടെ ചെ​ല​വ്. യാ​ത്ര​ക്കു​ള്ള പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന 70 പേ​രി​ൽ ഭൂ​രി​ഭാ​ഗ​വും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​ണ്.

യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​ടെ സം​ഘ​ത്തെ അ​യ​ക്കു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് യാ​ത്ര സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​ത്. നേ​ര​ത്തെ, മ​ന്ത്രി​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള മ​ന്ത്രി​ത​ല സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര അ​നാ​വ​ശ്യ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​എ​തി​ർ​പ്പു​ക​ൾ‌​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​നു്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം.

Related posts