കൊച്ചി: രാജ്യത്ത് ഉള്ളിവില ക്രമാതീതമായി വർധിക്കുന്നതിനിടെ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ആവശ്യപ്പെട്ടാണ് ഹർജി.
പാർലമെന്റിലോ അംസംബ്ലികളിലോ ഉള്ളിവില വർധന ചർച്ചയാകുന്നില്ലെന്നും രാഷ്ട്രീയ പാർട്ടികളും വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിൽ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എറണാകുളം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥിയായിരുന്ന അഡ്വ.മനു റോയ്യാണ് ഹർജി സമർച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെയാണ് ഉള്ളിവിലയെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു പോലും ഇതിന് നടപടിയുണ്ടാകുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.