ഗോരഖ്പുർ: രാജ്യത്ത് സവാളവില വില കുതിച്ചുയർന്നതോടെ മോഷണവും പെരുകുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മാർക്കറ്റിൽ ബൈക്കിലെത്തിയ രണ്ടുപേർ 50 കിലോ സവാള ചാക്കുമായി കടന്നു. ഹോട്ടലിലേക്ക് ഉള്ളി വിതരണം ചെയ്യാൻ ഉന്തുവണ്ടിയിൽ പോകവെയാണ് സംഘം തട്ടിയെടുത്തത്.
“യമുന എന്ന് പേരുള്ള തൊഴിലാളിയാണ് തന്റെ കടയിൽ നിന്ന് സ്ഥിരമായി സമീപത്തെ കടകളിൽ സവോള വിതരണം നടത്താറുള്ളത്. ഇന്ന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഉള്ളി വിതരണം ചെയ്യാൻ പോകവെ ബൈക്കിലെത്തിയ രണ്ടുപേർ ഒരു ചാക്ക് സവാള തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു’- ഫിറോസ് അഹ്മദ് റഈൻ മാധ്യമങ്ങളോട് പറഞ്ഞു.
സവാള നഷ്ടപ്പെട്ട വ്യാപാരി ഫിറോസ് അഹ്മദ് റഈന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം നടത്തിയതിന് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് പോലീസ് സർക്കിൾ ഓഫീസർ വി.പി സിംഗ് പറഞ്ഞു.