കോഴിക്കോട്: കൂടത്തായ് കൊലപാതകപരന്പര കേസിൽ അഭിഭാഷകനായ ആളൂർ ജോളിയുടെ കാലുപിടിച്ച് വക്കാലത്ത് ഏറ്റെടുക്കുന്നത് വിലകുറഞ്ഞ പബ്ളിസിറ്റിക്കുവേണ്ടിയെന്ന് ജോളിയുടെ സഹോദരൻ ഇടുക്കി കട്ടപ്പന വാഴവര സ്വദേശി ചോറ്റയിൽ നോബി.
ആളൂരിന്റെ ജൂനിയർമാർ പലതവണ എന്നെ സമീപിച്ചിരുന്നു. സൗജന്യമായി വാദിച്ച് ജോളിയെ രക്ഷപെടുത്താമെന്നുവരെ അവർ വാഗ്ദാനം ചെയ്തു. ഒടുവിൽ മുഷിഞ്ഞുസംസാരിച്ചാണ് അവരെ ഒഴിവാക്കിയത്. ആളൂരിന് വക്കാലത്ത് നൽകാൻ ആരെല്ലാം ജോളിയെ പ്രേരിപ്പിച്ചു, ആരാണ് സാന്പത്തിക സഹായം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കട്ടെ- നോബി “രാഷ്ട്രദീപിക’യോടു പറഞ്ഞു.