മുക്കം: മിണ്ടാപ്രാണികളോട് ക്രൂരത തുടർന്ന് ഫാം ഉടമ. കാരശ്ശേരി കറുത്തപറമ്പിലെ ഫാം ഉടമയാണ് പശു ഫാമിൽ ഇന്നലെ രാവിലെ പത്തിന് ചത്ത പശുവിനെ രാത്രിയായിട്ടും മറവ് ചെയ്യാതെ നിന്നത്. തുടർന്ന് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഫാം ഉടമയെ ബന്ധപ്പെട്ടതോടെയാണ് ഫാം ഉടമ പശുവിനെ മറവ് ചെയ്യാൻ തയ്യാറായത്.
കഴിഞ്ഞ ആഴ്ചയും കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പ് തരിപ്പാല പറമ്പിൽ നൂറുദ്ദീന്റെ പശുക്കളെ വളർത്തുന്ന ഫാമിൽവിവിധ കാരണങ്ങളാൽജീവൻ നഷ്ടപ്പെട്ട പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ അലക്ഷ്യമായി ചാണകക്കുഴിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിരുന്നു . തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രാത്രിയോടെ ചാണക കുഴിയിൽ നിന്നും പശു കുട്ടികളുടെ ജഡം എടുത്തു മറവ് ചെയ്തത്.
എന്നാൽ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ചത്ത പശുവിനെ മറവ് ചെയ്യാതെ ഫാമിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ പരിസരവാസികൾ വീണ്ടും കണ്ടെത്തുതുകയായിരുന്നു. പഞ്ചായത്ത് ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് നൂറുദ്ദീൻ അനധികൃത ഫാം നടത്തുന്നത് .ഇത് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരിസരവാസികളുടെ ആക്ഷേപം.
അസുഖം ബാധിച്ച പശുക്കളെ വൃത്തിഹീനമായ സ്ഥലത്തു പാർപ്പിക്കുന്നതാണ് ഇത്തരത്തിൽ പശുക്കൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെവച്ചാണ് ഫാം നടത്തുന്നത്.
ഇത്തരത്തിൽ നിരവധി തവണ ചത്ത പശുക്കളെ മറവ് ചെയ്യാത്തതു മൂലമുള്ള അസഹ്യമായ ദുർഗന്ധം മൂലം അയൽവാസികൾക്ക്പുറത്തിറങ്ങാൻ സാധിക്കാകാത്ത അവസ്ഥയാണ് . അനധികൃത ഫാമിനെതിരെ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലന്നും നാട്ടുകാർ പറയുന്നു .