ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ സ്പെയിനിലെ മാർബെല്ലയിലുള്ള കെംപിൻസ്കി ഹോട്ടലിൽ ഒരുക്കി. 15 മില്യണ്‍ ഡോളറിൽ അധികം തുക ചെലവഴിച്ച് നിർമിച്ച ക്രിസ്മസ് ട്രീയിൽ പിങ്ക്, ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള വജ്രങ്ങളുണ്ട്. കൂടാതെ വിലയേറിയ ആഭരണങ്ങളും ത്രീഡിയിൽ പ്രിന്റ് ചെയ്ത പീക്കോക്ക് ചോക്ലേറ്റ്, ഒട്ടകപക്ഷിയുടെ മുട്ട, സുഗന്ധദ്രവ്യങ്ങൾ എന്നിവയെല്ലാം അണിയിച്ചൊരുക്കിയിട്ടുണ്ട്.
ഡെബി വിംഗ്ഹാം എന്ന ഫാഷൻഡിസൈനറാണ് ഈ ക്രിസ്മസ് ട്രി നിർമിച്ചതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീയാണിതെന്നാണ് ഹോട്ടൽ അധികൃതർ അവകാശപ്പെടുന്നു.ഹോട്ടലിന്റെ ലോബിയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ കാണുവാൻ ഇവിടേക്ക് സന്ദർശക പ്രവാഹമാണ്.