ഗുരുവായൂർ: ഗുരുവായൂർ ഏകാദശിദിവസം തന്നെ ഗജരത്നം ഗുരുവായൂർ പത്മനാഭനെയും വലിയ കേശവനെയും എഴുന്നള്ളിക്കുന്നതു നിരോധിച്ച വനം വകുപ്പിന്റെ ഉത്തരവിനെതിരേ ശനിയാഴ്ച ഗുരുവായൂരിൽ ഭക്തജന പ്രതിഷേധ സംഗമം.
ദേവസ്വം ഭാരവാഹികളുടെയും കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും യഥാർത്ഥ ആനസ്നേഹികളുടെയും വിവിധ ദേവസ്വങ്ങളുടെയും ഉത്സവ ആഘോഷ കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് പ്രതിഷേധ സംഗമം.
ശനിയാഴ്ച രാവിലെ ഒന്പതിനു ഗുരുവായൂർ കിഴക്കെനടയിലുള്ള മഞ്ജുളാൽ പരിസരത്തു വനം വകുപ്പ് ഉദ്യേഗസ്ഥർക്കു നല്ല ബുദ്ധി ഉണ്ടാകാനാണ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നതെന്നു കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വൽസൻ ചന്പക്കരയും കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ എന്നിവർ അറിയിച്ചു.