കൃത്യസമയത്ത് ടാർജറ്റ് തികച്ച ജീവനക്കാർക്ക് കമ്പനിയുടെ വക കിടിലൻ ക്രിസ്മസ് സമ്മാനം. മേരിലാൻഡിലെ പ്രശസ്ത റിയൽഎസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ് പ്രോപ്പർട്ടീസാണ് സമ്മാനം നൽകി തങ്ങളുടെ ജീവനക്കാരെ അമ്പരപ്പിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരു കോടി ഡോളറാണ് കമ്പനി ബോണസ് ആയി നൽകിയത്.
200 ജീവനക്കാർക്ക് 38,000 പൗണ്ട്(ഏകദേശം 35ലക്ഷം രൂപ) ലഭിക്കും. കഴിഞ്ഞ ദിവസം കമ്പനിയുടെ ക്രിസ്മസ് ഡിന്നറിന് ഒത്തു ചേർന്ന ജീവനക്കാർക്ക് കമ്പനിയുടെ സ്ഥാപക ചെയർമാൻ എഡ്വേർഡ് സെന്റ് ജോണ് എന്ന 81കാരൻ ചുവന്ന കവർ നൽകിയിരുന്നു. ബോണസ് നൽകുന്ന വിവരം പ്രഖ്യാപിച്ചതോടെ എല്ലാവരും കൈയിലിരുന്ന കവർ തുറന്നുനോക്കി. തുടർന്ന് എല്ലാവരും അമ്പന്ന് പോകുകയായിരുന്നു.
“ഞാൻ ജീവനക്കാരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് കമ്പനിയെ വിജയത്തിൽ എത്തിച്ചത്. അത് പ്രകടിപ്പിക്കുവാൻ ഇതിലും വലിയ മാർഗം ഉണ്ടെന്ന് തോന്നുന്നില്ല. ഈ ടീം ഇല്ലെങ്കിൽ കമ്പനി ഒന്നുമാകില്ല’. അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.