വാട്സ്ആപ്പിന്റെ പരിഷ്കരിച്ച പതിപ്പിലേക്കുമാറാനോ പുതിയ അക്കൗണ്ട് എടുക്കാനോ ലക്ഷക്കണക്കിനു പേർക്ക് ഇനി ആവില്ല. ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് ഫോണുകളിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി അടുത്തവർഷം ജനുവരി മുതൽ വാട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കാനാണ് ഫേസ്ബുക് ഉടമസ്ഥതയിലുള്ള കന്പനിയുടെ തീരുമാനം.
ഐഫോണിൽ ഐഒഎസ് 8 വരെയും ആൻഡ്രോയ്ഡ് 2.3.3 ജിംജർബേർഡ് വേർഷനിലും വാട്സ്ആപ്പ് കിട്ടില്ല. വിൻഡോസിന്റെ 8.1 വേർഷനു താഴെയുള്ള ഫോണുകളിലും നിരോധനമുണ്ട്. 2010 ലാണ് ആൻഡ്രോയ്ഡ് ജിഞ്ചർബേർഡ് വേർഷൻ എത്തിയത്. 2014ലാണ് ആപ്പിൾ ഐഒഎസ് 8 അവതരിപ്പിച്ചത്. സുരക്ഷാപാളിച്ചകൾ ഒഴിവാക്കാൻ കടുത്ത തീരുമാനമെടുക്കേണ്ടിവന്നുവെന്നാണ് കന്പനിയുടെ വിശദീകരണം.