മലയാള പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മകള്‍ അയവിറക്കി പൂര്‍ണിമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇരുവരും വിവാഹിതരായി 17 വര്‍ഷം തികയുന്ന വേളയിലാണ് ഈ കുറിപ്പ്. കുറിപ്പിനൊപ്പം ഒരു ഫോട്ടോയും പങ്കു വെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണിതെന്നും അമ്മ മല്ലിക സുകുമാരനാണ് ചിത്രം പകര്‍ത്തിയതെന്നും പൂര്‍ണിമ പറയുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് അന്ന് അമ്മയ്ക്ക് അറിയാമോ ? എന്ന കാര്യമോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു.
പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്…ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്.
ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?… മല്ലിക സുകുമാരന്‍. അന്ന് ഞങ്ങളുടെ തലയില്‍ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്പോള്‍ അറിയാമായിരുന്നോ എന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്. ഇപ്പോള്‍ അമ്മയെ നന്നായി മനസ്സിലായപ്പോള്‍ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും. മൂന്ന് വര്‍ഷത്തെ പ്രണയം, 17 വര്‍ഷത്തെ വിവാഹ ജീവിതം. ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ…