തിരുവനന്തപുരം: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ വളർത്തുപുത്രൻ അറസ്റ്റിൽ. നരുവാമൂട് സ്വദേശി അയ്യപ്പൻ (25) ആണ് മെഡിക്കൽകോളജ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ രണ്ടി നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ മദ്യപിച്ചെത്തിയ അയ്യപ്പൻ വയോധികയായ കൗസല്യ (80) യെ വാക്കുതർക്കത്തിനൊടുവിൽ മർദിച്ച് ചെളിക്കുണ്ടിൽ ഉപേക്ഷിച്ചശേഷം ഒളിവിൽ പോവുകയായിരുന്നു. വയോധികയെ നാട്ടുകാരും പോലീസും കണ്ടെത്തി കയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഒളിവിൽപ്പോയ പ്രതി മെഡിക്കൽ കോളജ് പരിസരത്ത് കറങ്ങി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് കൊലപാതക വിവരം പുറത്തു വന്നതും. സംഭവത്തിൽ നരുവാമൂട് പോലീസ് മുമ്പ് കേസെടുത്തിരുന്നു.
മെഡിക്കൽ കോളജ് എസ്.ഐ ആർ.എസ്. ശ്രീകാന്ത്, എഎസ്ഐ പുഷ്പരാജ്, സിപിഒ ശ്രീനിവാസൻ, ലിജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ നരുവാമൂട് പോലീസിന് കൈമാറി.