തൃശൂർ: ആർക്കും പൗരത്വം നൽകണമെന്ന കാര്യം കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പൗരത്വ ബില്ലിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പൗരന്മാരെ സർക്കാർ ബുദ്ധിമുട്ടിക്കില്ല. അവരെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമം. രാജ്യത്ത് ആശങ്കയുടെ സാഹചര്യം നിലവിലില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.
ആർക്ക് പൗരത്വം നൽകണമെന്നത് കേന്ദ്രം തീരുമാനിക്കുമെന്ന് വി.മുരളീധരൻ
