ചാലക്കുടി: ചാലക്കുടി പുഴയിൽ ആറാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ ഷാൾ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്തിയ വീട്ടമ്മമാരെ ബി.ഡി.ദേവസി എംഎൽഎ അനുമോദിച്ചു. കഴിഞ്ഞ ദിവസം ഒരു യുവാവിന്റെ മരണം സംഭവിച്ച ആറാട്ടുകടവിലെത്തിയ എംഎൽഎ രക്ഷകരായ കാച്ചപ്പിള്ളി ഷൈനി ഷൈജു, മുണ്ടൻമാണി ലൂസി പൗലോസ്, മേനാച്ചേരി മിനി പൗലോസ്, പറനിലം ലില്ലി വർഗീസ് എന്നിവരെയാണ് ആദരിച്ചത്. ജനപ്രതിനിധികൾ എത്തിയപ്പോൾ കടവിലെത്തിയ വീട്ടമ്മമാരെ എംഎൽഎയും നഗരസഭാ ചെയർപേഴ്സൻ ജയന്തി പ്രവീണ്‍കുമാറും അനുമോദിച്ചു.
വീട്ടമ്മമാരുടെ ഈ ധീരതയെ സർക്കാരിനെ അറിയിക്കുമെന്നു എംഎൽഎ പറഞ്ഞു. നഗരസഭ വീട്ടമ്മമാരെ കൗണ്‍സിലിൽ അനുമോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറ്പിൽ, കൗണ്‍സിലർമാരായ ഉഷ പരമേശ്വരൻ ബിജി സദാനന്ദൻ, വി.ജെ.ജോജി, ബീന ഡേവീസ്, മോളി പോൾസണ്‍ എന്നിവരും എത്തിയിരുന്നു. ു