പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: മാ​റ്റി​നി​ർ​ത്താ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെന്ന് കാ​ന്ത​പു​രം

മ​ല​പ്പു​റം: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ രാ​ജ്യ​ത്തെ മു​സ്ലി​ങ്ങ​ൾ​ക്കു വേ​രി​ല്ലാ​താ​ക്ക​ലാ​ണ് ഉ​ദേ​ശ്യ​വും ല​ക്ഷ്യ​വു​മെ​ന്നു ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്നു അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌ലിയാ​ർ. പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ പൗ​രാ​വ​കാ​ശ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​ബി​ല്ലി​നെ സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​നാ​ലാം അ​നുഛേ​ദ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. ഇ​ന്ത്യ ഒ​രു മ​ത​രാ​ഷ്ട്ര​മ​ല്ല, അ​തി​നാ​ൽ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​വി​ടെ പൗ​ര​ത്വം ന​ൽ​കേ​ണ്ട​ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ നി​ന്നു സ്വേഛാ​ധി​പ​ത്യ​ത്തി​ലേ​ക്കു രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു കാ​ന്ത​പു​രം പ​റ​ഞ്ഞു.

പൗ​ര​ത്വം സം​ബ​ന്ധി​ച്ച ഒ​രു നി​യ​മ​നി​ർ​മാ​ണ​ത്തി​നു ആ​ധാ​ര​മാ​യി മു​സ്ലിം അ​ല്ലാ​തി​രി​ക്കു​ക എ​ന്നു മാ​ദ​ണ്ഡ​മാ​ക്കു​ന്ന​ത് ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണ്. മു​സ്ലി​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക രേ​ഖ​യാ​യി ഈ ​ബി​ല്ല് മാ​റു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണം. പൗ​ര​ത്വ പ​ട്ടി​ക​യു​ടെ പേ​രി​ൽ ഒ​രു​വി​ഭാ​ഗ​ത്തെ മാ​റ്റി​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ത​പ​ര​മാ​യ ഈ ​വി​ഭ​ജ​നം ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ത്വാ​ഹാ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി, പൊ​ൻ​മ​ള അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്ലി​യാ​ർ, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, മാ​ളി​യേ​ക്ക​ൽ സു​ലൈ​മാ​ൻ സ​ഖാ​ഫി, സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്, റ​ഹ്മ​ത്തു​ള്ള സ​ഖാ​ഫി എ​ള​മ​രം, ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞു സ​ഖാ​ഫി, സി.​കെ റാ​ഷി​ദ് ബു​ഖാ​രി, സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് അ​സ​ഖാ​ഫി, എ.​പി മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഹ​ക്കീം അ​സ്ഹ​രി, അ​ബ്ദു​സ​ലാം മു​സ്ലി​യാ​ർ ദേ​വ​ർ​ഷോ​ല, മു​ഹ​മ്മ​ദ് പ​റ​വൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts